സൗദിയിൽ ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യത.മഴക്ക് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ അതിജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അസീർ, നജ്റാൻ, ജീസാൻ, അൽബാഹ, മക്ക എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും കൊടുങ്കാറ്റുമൂലം പേമാരിയാകാമെന്നുമുള്ള ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയത്. റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം പ്രവിശ്യ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലും ഈ കാലയളവിൽ മിതമായ മഴക്ക് സാധ്യതയുണ്ട്.