യുവാക്കൾക്ക് മർദ്ദനം; ഇലവുംതിട്ടയിൽ നിന്നും മൂന്നുപേർ പിടിയിൽ

ഇലവുംതിട്ട: യുവാക്കൾക്ക് മർദ്ദനമേറ്റ കേസിൽ മൂന്ന് പേർ പോലീസ് പിടിയിൽ. ഇലവുംതിട്ട കോഴിമല കരിക്കൽ കിഴക്കേതിൽ സുനുവിനെയും സുഹൃത്ത് ഹരീഷിനെയും മർദ്ദിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചെന്നീർക്കര ആലുംകുറ്റി സ്വദേശി ജിതിൻ-29, തുമ്പമൺ നോർത്ത് സ്വദേശി സന്ദീപ് (28), മെഴുവേലി കൈപ്പുഴ നോർത്ത് പൂക്കൈതയിൽ പടിഞ്ഞാറേക്കരയിൽ അജിമോൻ (30) എന്നിവരാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും പല പോലീസ് സ്റ്റേഷനുകളിലും അടിപിടി കേസുകളിൽ പ്രതികളാണ്.

കഴിഞ്ഞമാസം 31ന് വൈകിട്ടോടെ സ്‌കൂട്ടറിൽ വന്നിരുന്ന യുവാക്കൾക്ക് രാമഞ്ചിറ ജംഗ്ഷനിൽ വച്ചാണ് ക്രൂര മർദ്ദനമേറ്റത്. ഡിവൈ എസ്.പി എസ്. നന്ദകുമാർ, നർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു പ്രതികളെ കുടുക്കിയത്.

പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചിരുന്ന യുവാക്കളെ ഇലവുംതിട്ടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മുൻവരാഗ്യമാണ് മർദ്ദനകാരണമെന്ന് പ്രതികൾ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave A Reply