സൗദി അറേബ്യയിലെ ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാർത്തകൾ നിഷേധിച്ച് ഗതാഗത മന്ത്രാലയം

സൗദി അറേബ്യയിലെ ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാർത്തകൾ നിഷേധിച്ച് ഗതാഗത മന്ത്രാലയം.രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും പ്രചരിച്ച വാർത്തകൾ അസത്യമാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.

പൊതുഗതാഗത വകുപ്പുദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്ന് പറഞ്ഞാണ് ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ ടോൾ വാർത്ത പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞായിരുന്നു വ്യാജ വാർത്ത. യഥാർഥ സോഴ്സുകളിൽനിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ എന്നും മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി.

Leave A Reply