ദു​ബൈ ​ഗ്ലോ​ബ​ൽ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ 27 പ​വ​ലി​യ​നുകൾ

ദു​ബൈ ​ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 27ാം സീ​സ​ണി​ൽ 27 പ​വ​ലി​യ​നു​ക​ളു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ. ഒ​മാ​നി​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും പ​വ​ലി​യ​നു​ക​ൾ​ ഇ​ത്ത​വ​ണ പു​തു​മ​ക​ളോ​ടെ​യാ​ണ് മേ​ള​യി​ലെ​ത്തു​ന്ന​ത്. ആ​ഗോ​ള ഗ്രാ​മ​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ക്​​ടോ​ബ​ർ 25ന്​ ​​ആ​രം​ഭി​ക്കും.

എ​ല്ലാ ത​വ​ണ​ത്തെ​യും പോ​ലെ പു​തി​യ ആ​ക​ർ​ഷ​ക​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ​യും ആ​ഗോ​ള ഗ്രാ​മം ഒ​രു​ങ്ങു​ന്ന​ത്. ഗ്ലോ​ബ​ൽ വി​ല്ലേ​ജ് പ്രീ​മി​യം, എ​മി​റാ​ത്തി ഡി​സ്ക​വ​റി, പാ​ച​ക പാ​ത​ക​ൾ, ജി​വി ഫു​ള്ളി ലോ​ഡ​ഡ് എ​ന്നി​വ പു​തി​യ സീ​സ​ണി​ൽ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത പാ​ക്കേ​ജു​ക​ളാ​ണ്. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നാ​ണ്​ പ​രി​ശ്ര​മി​ക്കു​ക​യെ​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ജാ​ക്കി എ​ല്ലെ​ൻ​ബി പ​റ​ഞ്ഞു.

Leave A Reply