ജുമുഅത്ത് പള്ളിയിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നു

കൊടിയത്തൂർ: പുതിയോത്ത് ജുമുഅത്ത് പള്ളിയിൽ രാത്രി സമയങ്ങളിൽ അഴിഞ്ഞാടി സാമൂഹ്യ വിരുദ്ധർ. കഴിഞ്ഞ ദിവസം രാത്രി പള്ളി കാന്റീനിലെ താർപായ, ചായ സമാവർ, ഗ്ലാസുകൾ എന്നിവ നശിപ്പിക്കുകയും ഖബറടക്ക ചടങ്ങിന് ഉപയോഗിക്കുന്ന ലൈറ്റുകൾ, വയറുകൾ തുടങ്ങിയവ തീയിടുകയും ചെയ്തതായാണ് പരാതി.

ആഴ്ചകൾക്ക് മുമ്പ് ദർസ് വിദ്യാർഥികൾക്കായുള്ള കാന്റീനിലെ ഭക്ഷണം നശിപ്പിച്ചിരുന്നു. ചെറുവാടി പള്ളിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനങ്ങൾക്കെതിരെ ജനകീയ പ്രതിരോധവും പ്രതികളെ ഉടൻ പിടികൂടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സംഭവ സ്ഥലം സന്ദർശിച്ചു. മുക്കം സബ് ഇൻസ്പക്ടർ അസൈനാർ, സി.പി.ഒ സുനിൽ, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിച്ചത്.

Leave A Reply