റിസർവ് ബാങ്ക് തുടർച്ചയായ മൂന്നാംതവണയും പലിശനിരക്ക് വർധിപ്പിച്ചു

റിസർവ് ബാങ്ക് തുടർച്ചയായ മൂന്നാംതവണയും പലിശനിരക്ക് വർധിപ്പിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ (റിപ്പോ) പലിശനിരക്ക് അരശതമാനം (50 ബേസിസ് പോയന്റ്) വർധിപ്പിച്ച് കോവിഡിനുമുമ്പുള്ള 5.40 ശതമാനം എന്ന നിലയിലേക്കാണ് ഉയർത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വീണ്ടും കൂടും.

വിലക്കയറ്റംകൊണ്ട് വലയുന്ന സാധാരണക്കാരുടെ ജീവിതം വീണ്ടും ചെലവേറിയതാക്കുന്നതാണ് തീരുമാനം. എല്ലാ വായ്പകളുടെയും പലിശ അരശതമാനം ഉയരാനാണ് സാധ്യത. പണപ്പെരുപ്പം നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് പണനയ സമിതി (എം.പി.സി) പലിശനിരക്ക് വർധിപ്പിച്ചത്.

Leave A Reply