ബസ് യാത്രക്കാരിയെ വിരട്ടി കവര്‍ച്ചയ്ക്ക് ശ്രമം; നാടോടി സ്ത്രീകൾ പിടിയിൽ

കിളിമാനൂർ: കെഎസ്ആർടിസി ബസിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ നാടോടി സ്ത്രീകളെ കിളിമാനൂർ പോലീസാണ് അറസ്റ്റ് ചെയ്തു. ചെന്നൈ, വിജയനഗർ കോളനി സ്വദേശിനികളായാണ് ശാന്തി (45), ലക്ഷ്മി (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30ന് കാരേറ്റ്-കല്ലറ റൂട്ടിൽ ആറാന്താനത്തായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുകയായിരുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന കല്ലറ മരുതമൻ പൂരുട്ടാതി എസ്. റോഷിക കുമാരിയുടെ വാനിറ്റി ബാഗും പണ മടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകൾ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് യുവതികളെ തടഞ്ഞുവച്ചശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

റോഷികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കിളിമാനൂർ പോലീസ് പ്രതികളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും ബാഗും പഴ്സും പണവും കണ്ടെടുത്തു. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. നിരവധി പോലീസ് സ്റ്റേഷനുകളിൽ ഈ സ്ത്രീകൾക്കെതിരെ മോഷണവും പിടിച്ചുപറിയും നടത്തിയ കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

Leave A Reply