കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചതോടെ പലയിടത്തും യാത്രാക്ലേശം മൂലം ജനം ബുദ്ധിമുട്ടി

തിരുവനന്തപുരം ∙ ഡീസൽക്ഷാമം കാരണം 10 ജില്ലകളിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചതോടെ പലയിടത്തും യാത്രാക്ലേശം മൂലം ജനം ബുദ്ധിമുട്ടി. എന്നാൽ, മഴയും അവധിയും കാരണം സർവീസ് കുറച്ചതാണെന്നാണു ഡിപ്പോ അധികൃതർ നൽകിയ വിശദീകരണം.

ധനവകുപ്പ് ഇന്ന് 20 കോടി രൂപ അനുവദിച്ചാൽ നടപടിക്രമങ്ങൾ കഴിഞ്ഞു തിങ്കളാഴ്ച പണം ലഭിക്കും. അങ്ങനെ വന്നാൽ ചൊവ്വാഴ്ചയെങ്കിലും പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണു മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. കൊല്ലം ജില്ലയിൽ കെഎസ്ആർടിസിയുടെ 94 സർവീസുകളും 50ൽ അധികം ട്രിപ്പുകളും ഇന്നലെ റദ്ദാക്കി.

കോട്ടയം ജില്ലയിൽ ഇന്നു ഡീസൽ ലഭിച്ചില്ലെങ്കിൽ 50% സർവീസുകളും മുടങ്ങുന്ന സ്ഥിതിയാണ്. കോട്ടയം– 8, പാലാ– 3, പൊൻകുന്നം– 9, എരുമേലി– 4, ഈരാറ്റുപേട്ട – 8 എന്നിങ്ങനെയാണു മുടങ്ങിയത്.

കോഴിക്കോട്ട് സ്വകാര്യ പെട്രോൾ ബങ്കിൽനിന്ന് ബസ് ടിക്കറ്റ് കലക്‌ഷൻ തുക ഉപയോഗിച്ച് 6,000 ലീറ്റർ ഡീസൽ വാങ്ങിയാണ് പ്രധാന സർവീസുകൾ നടത്തിയത്.

Leave A Reply