തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി നെയ്യാര്‍ ഡാം പോലീസിന്റെ പിടിയിൽ. 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളനാട് കണ്ണേറ്റുമുക്ക് സ്വദേശി മഹേഷ് (33)നെയാണ് നെയ്യാര്‍ ഡാം പോലിസ് ഇന്‍സ്പെക്ടര്‍ എസ്. ബിജോയ്, എ.എസ്.ഐ ഷാജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫോൺ വഴിയാണ് മഹേഷ് പരിചയപ്പെട്ടത്. വെള്ളനാട് ക്ഷേത്രത്തില്‍ വച്ച് പ്രതിയുടെ വിവാഹം പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുമായി പ്രതിയുടെ പിതാവ് കണ്ണേറ്റുമുക്ക് മുഴുവന്‍കോട് മഹേഷ് ഭവനില്‍ ജോര്‍ജ് മകന് ചിരഞ്ജീവി മോഹനന് നടത്തി നല്കി. വിവാഹം നടത്തി നല്‍കിയതിന് മോഹനനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.