സൗദിയിലേക്ക് ഉംറക്കായി എത്തുന്നവർക്ക് കൂടുതൽ ഇളവുകളുമായി ഹജ്ജ് ഉംറ മന്ത്രാലയം

സൗദിയിലേക്ക് ഉംറക്കായി എത്തുന്നവർക്ക് കൂടുതൽ ഇളവുകളുമായി ഹജ്ജ് ഉംറ മന്ത്രാലയം. സൗദിയിലെ ഏത് വിമാനത്താവളങ്ങളും ഉംറക്കായി തീർഥാടകർക്ക് പോക്കുവരവിനായി ഉപയോഗിക്കാം. മൂന്ന് മാസം കാലാവധിയുള്ള വിസ കഴിഞ്ഞാൽ വീണ്ടും ആ വർഷം തന്നെ അപേക്ഷിക്കുകയും ചെയ്യാം. പ്രവാസികൾക്ക് ഗുണമാകും പുതിയ ഉംറ വിസ സംവിധാനം.

ജിദ്ദ മദീന വിമാനത്താവലങ്ങൾ വഴിയായായിരുന്നു മുൻപ് ഹജ്ജ് ഉംറ തീർഥാടകർക്ക് അനുവദിച്ച് വിമാനത്താവളങ്ങൾ. ഇനിയതു മാറും. ഏതു വിമാനത്താവളം വഴിയും ഉംറക്കാർക്ക് സൗദിയിലേക്ക് വരികയും പോവുകയും ചെയ്യാം. ഇതോടെ സൗദിയുടെ ഏത് ഭാഗത്തുള്ള ടൂറിസം, ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്കാകും. ഒപ്പം ഇവരോടൊപ്പം സഞ്ചരിക്കാനാഗ്രഹിക്കുന്ന ബന്ധുക്കൾക്കും ഇത് സൗകര്യമാകും. ഒരു മാസം വരെ കാലാവധിയുള്ള വിസകളായിരുന്നു മുൻപ് ഉംറക്കാർക്ക് കിട്ടിയിരുന്നത്. ഇനി മൂന്ന് മാസം വരെ ഒരു വിസയിൽ തങ്ങാം. ഏജൻസികൾ വഴിയാണ് എത്തുന്നതെങ്കിൽ അധിക ദിവസത്തേക്കുള്ള ചിലവ് സ്വന്തമായി വഹിച്ചാൽ മതി.

Leave A Reply