കുവൈത്തിൽ ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു

കുവൈത്തിൽ ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു.ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് വിദേശികളുടെ ലൈസൻസ് പിൻവലിച്ചത്. കാഴ്ചക്കുറവ്, മാനസിക പ്രശ്‍നങ്ങൾ എന്നിവ കാരണം 50 കുവൈത്ത് പൗരന്മാരുടെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം വിവിധ വകുപ്പുകളുമായി ഉണ്ടാക്കിയ ഏകോപനത്തിലൂടെയാണ് വ്യവസ്ഥകൾ ലംഘിക്കുന്നവരുടെഡ്രൈവിംഗ് ലൈസൻസ് സ്വമേധയാ അസാധുവാകുന്ന സംവിധാനം നടപ്പിൽ വരുത്തിയത്. ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്, മാൻ പവർ അതോറിറ്റി, റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ്, ഡിസെബിലിറ്റി അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ് എന്നീ വകുപ്പുകൾ ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കുന്നതായി അധികൃതർ അറിയിച്ചു. 2022 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്ക് പ്രകാരം എണ്ണായിരം വിദേശികളുടെയും അമ്പത് സ്വദേശികളുടെയും ലൈസൻസുകൾ ആണ് പിൻവലിച്ചത്.

Leave A Reply