ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക​പ​ദ​വി റ​ദ്ദാ​ക്കി​യ​തി​ന്റെ മൂ​ന്നാം വാ​ര്‍​ഷി​കം; വ്യാപക പ്രതിഷേധം

ശ്രീ​ന​ഗ​ര്‍: ജ​മ്മു-​ക​ശ്മീ​രി​ന്റെ പ്ര​ത്യേ​ക പ​ദ​വി കേ​ന്ദ്രം റ​ദ്ദാ​ക്കി​യ​തി​ന്റെ മൂ​ന്നാം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ക​ശ്മീ​രി നേ​താ​ക്ക​ള്‍ രംഗത്ത്.

പ്രതിഷേധക്കാർ പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തു​നി​ന്ന് മാ​ര്‍​ച്ച്‌ തു​ട​ങ്ങാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് ത​ട​ഞ്ഞു.  മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പി.​ഡി.​പി ​നേ​താ​വു​മാ​യ മ​ഹ്ബൂ​ബ മു​ഫ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

ക​ശ്മീ​രി​ല്‍ ബി.​ജെ.​പി ന​ട​പ്പാ​ക്കി​യ നി​ഗൂ​ഢ പ​ദ്ധ​തി രാ​ജ്യ​ത്തി​ന്റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ടി​ച്ച​മ​ര്‍​ത്ത​ലും ഭ​യം​വി​ത​ക്ക​ലും എ​ല്ലാ​യി​ട​ത്തു​മെ​ത്തി​യെ​ന്നും മ​ഹ്ബൂ​ബ ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു.

2019 ആ​ഗ​സ്റ്റ് അ​ഞ്ചി​ന് ജ​മ്മു-​ക​ശ്മീ​രി​നോ​ട് ചെ​യ്ത അ​നീ​തി​ക്കെ​തി​രെ സ​മാ​ധാ​ന​പ​ര​വും നി​യ​മ​വി​ധേ​യ​വു​മാ​യ പോ​രാ​ട്ട​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് നാ​ഷ​ന​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് വൈ​സ് പ്ര​സി​ഡ​ന്റും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ​ര്‍ അ​ബ്ദു​ല്ല ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു.

 

 

Leave A Reply