നിത്യ മേനോൻ നായികയായി ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ ചിത്രമാണ് ’19(1)എ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ ഒന്ന് – രണ്ട് വയസ്സുള്ളപ്പോൾ നാല് ഭാഷകൾ സംസാരിക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടി. തനിക്ക് ഭാഷകൾ പെട്ടെന്ന്മനസിലാക്കാനും അനുകരിക്കാനും സാധിക്കുമായിരുന്നുവെന്നാണ് താരം പറയുന്നത്.
‘ഓരോരുത്തർക്കും കഴിവുകൾ വ്യത്യസ്തമായിരിക്കും, തന്റേത് ഭാഷയാണ് എന്നാണ് നിത്യ പറയുന്നത്. ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകൾ ആയിരിക്കും. ചിലർക്ക് അത് കണക്കായിരിക്കും. തനിക്ക് ഭാഷകൾ വേഗത്തിൽ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. എനിക്ക് ഒന്ന്- രണ്ട് വയസ്സുള്ളപ്പോൾ ഞാൻ മൂന്ന്-നാല് ഭാഷകൾ സംസാരിക്കുമായിരുന്നു. ഭാഷ ശൈലികൾ ഞാൻ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണ്. എളുപ്പമാണ് എനിക്ക് അത്’, നിത്യ പറഞ്ഞു.