ചരിത്ര നേട്ടവുമായി സുധീർ : പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ സ്വർണം

കോമൺവെൽത്ത് ​ഗെയിംസിൽ പുരുഷന്മാരുടെ ഹെവിവെയ്റ്റ് പാരാ പവർലിഫ്റ്റിംഗിൽ ഇന്ത്യക്കാരനായ സുധീറിന് സ്വർണം. സുധീറിന്റെ ആകെ പോയിന്റ് 134.5. ആണ്. ആദ്യ ശ്രമത്തിൽ 208 കിലോ ഉയർത്തിയ സുധീർ പിന്നീട് 212 കിലോ ഉയർത്തിയതോടെ ലീഡ് നേടി. ചരിത്ര നേട്ടമാണ് സുധീറിന്റേത്.

 

ഏഷ്യൻ പാരാ ഗെയിംസ് വെങ്കല മെഡൽ ജേതാവായ 27 കാരനായ സുധീറിന് പോളിയോ ബാധിച്ച് വൈകല്യമുണ്ട്. 133.6 പോയിന്റുമായി ഇകെച്ചുക്വു ക്രിസ്റ്റ്യൻ ഒബിചുക്വു വെള്ളിയും, 130.9 പോയിന്റുമായി മിക്കി യൂൾ വെങ്കലവും നേടി.

 

Leave A Reply