റിയാദിൽ വാഹനാപകടത്തിൽ ആറു മരണം

റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ ആറു മരണം. റിയാദ് പ്രവിശ്യയിലെ ശഖ്റക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം.

അപകടത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേൽക്കുകയും ചെയ്തു .

കുവൈത്ത് റജിസ്ട്രേഷനിലുള്ള ബിഎംഡബ്ല്യൂ കാറും സൗദി റജിസ്ട്രേഷനിലുള്ള പിക്കപ്പും നേർക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു.  കാർ ഡ്രൈവറും മൂന്നു സ്ത്രീകളും വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ്  മരിച്ചത്. കുട്ടികൾ പരുക്കുകളോടെ രക്ഷപ്പെട്ടു.

 

Leave A Reply