സിദ്ധാർഥ് ഭരതന്റെ ‘ചതുരം’; ആഗസ്റ്റിൽ എത്തും

സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ചതുരം’ ആഗസ്റ്റിൽ. സിദ്ധാർഥ് ഭരതൻ തന്നെയാണ് ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യുമെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

ചതുരത്തിന്റെ തിരക്കഥയും സിദ്ധാർഥ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. പ്രശാന്ത് പിള്ള സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫാണ്. വസ്ത്രാലങ്കാരം സ്റ്റേഫി സേവ്യർ, കലാ സംവിധാനം അഖിൽ രാജ് ചിറയിൽ, മേക്കപ്പ് അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ അംബ്രോ, ശബ്ദ രൂപകല്പന വിക്കി, ശബ്ദ മിശ്രണം എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് ജിതിൻ മധു, പ്രൊമോഷൻസ് പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ സീറോ ഉണ്ണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. സൗബിൻ നായകനായ ജിന്നാണ് റിലീസ് ചെയ്യാനിരിക്കുന്ന മറ്റൊരു സിദ്ധാർഥ് ഭരതൻ ചിത്രം.

Leave A Reply