‘വ്യാജ മസാജ് പാർലർ’ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്

ഷാർജ: ‘വ്യാജ മസാജ് പാർലർ’ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ് . അഞ്ച് ഏഷ്യക്കാരാണ് പിടിയിലായത്. വിവിധ തരം മസാജുകളും സ്പായും നൽകാമെന്നു പറഞ്ഞ് ബിസിനസ് കാർ‍ഡുകൾ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്.

സ്പാ, മസാജ് സേവനങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്മെയിൽ െചയ്യുകയും കത്തിമുനയിൽ നിർത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

റോള ഏരിയയിൽ പ്രതികളിലൊരാൾ ഇത്തരം ബിസിനസ് കാർഡുകൾ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയതെന്ന് ഷാർജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടർ കേണൽ ഒമർ അബു സൗദ് പറഞ്ഞു.

പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. പെട്ടികൾ നിറയെ മസാജ് സർവീസുകളുടെ നിരവധി ബിസിനസ് കാർഡുകൾ കണ്ടെത്തി. ഇതിനു പുറമേ പലതരത്തിലും വലുപ്പത്തിലുമുള്ള കത്തികളും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചതും അവരെ പിടികൂടിയതും.

 

Leave A Reply