മെഡിക്കൽ ഉൽപന്നങ്ങളുടെ പാക്കേജിൽ വില സൂചിപ്പിക്കുന്ന ലേബൽ പതിക്കാൻ നിർദേശം

റിയാദ്: മെഡിക്കൽ ഉൽപന്നങ്ങളുടെ പാക്കേജിൽ വില സൂചിപ്പിക്കുന്ന ലേബൽ പതിക്കാൻ നിർദേശം. സൗദി ഫൂഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) യുടേതാണ് നിർദേശം.

മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉൽപന്നങ്ങളുടെയും പാക്കേജിൽ വില സൂചിപ്പിക്കുന്ന ലേബൽ പതിക്കാൻ ഫാർമസികൾ ബാധ്യസ്ഥരാണ്. മരുന്നുകളുടെയും ചികിത്സാ ഉൽപന്നങ്ങളുടെയും യഥാർഥ വിലയും പാക്കേജിലെ വിലയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

തമേനി ആപ്ലിക്കേഷൻ വഴി  ഉൽപന്നത്തിന്റെ യഥാർത്ഥ വില പരിശോധിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് പരിശോധിക്കാമെന്ന് അതോറിറ്റി അറിയിച്ചു.  ഉപഭോക്താക്കൾക്ക് ഒരു ഉൽപ്പന്നത്തിന്റെ പേര് തിരയാനും അതിന്റെ ബാർകോഡ് സ്‌കാൻ ചെയ്‌ത് വിവരങ്ങൾ അറിയാനും തമേനി ആപ്പിലൂടെ കഴിയും.

Leave A Reply