ഉപയോഗിച്ച ബാറ്ററികൾ പുനരുപയോഗ യോഗ്യമാക്കുന്ന യുഎഇയിലെ ആദ്യ കമ്പനി റാസൽഖൈമയിൽ

റാസൽഖൈമ: യുഎഇയിൽ ഉപയോഗിച്ച ബാറ്ററികൾ പുനരുപയോഗ യോഗ്യമാക്കുന്ന  ആദ്യ കമ്പനി റാസൽഖൈമ ഇക്കോണമിക് സോണിൽ ആരംഭിക്കും.

ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ റോയൽ ഗൾഫ് ഇൻഡസ്ട്രീസ് എംഡി: യോഗേഷ് നഖാത് ജെയിനും റാസൽഖൈമ ഇക്കണോമിക് സോൺ സിഇഒ: റമി ജല്ലാഡും ഒപ്പുവച്ചു. ഇന്ത്യൻ കമ്പനിയായ ഹൈദരാബാദ് കാസ്റ്റിങ്സ് ലിമിറ്റഡും നഖാത് ഗ്രൂപ്പും ചേർന്നുള്ള റോയൽ ഗൾഫ് ഇൻഡസ്ട്രീസാണ് സംരംഭത്തിനു തുടക്കമിടുന്നത്.

അൽ ഗെയിൽ ഇൻഡസ്ട്രീസ് സോണിൽ നിർമിക്കുന്ന കമ്പനി ഈ വർഷം നാലാം പാദം പ്രവർത്തനമാരംഭിക്കും. ആദ്യഘട്ടത്തിൽ 150ൽ ഏറെ പേർക്കു ജോലി ലഭിക്കും.

ഇതര രാജ്യങ്ങളിൽ നിന്നും ബാറ്ററികൾ ഇറക്കുമതി ചെയ്ത് പുനരുപയോഗപ്പെടുത്തുന്ന വൻ സംരംഭമാണിതെന്ന് റോയൽ ഗൾഫ് ഇൻഡസ്ട്രീസ് ചെയർമാൻ ഹനുമാൻ മാൽ നഖാത് പറഞ്ഞു.

Leave A Reply