പത്തനംതിട്ടയിലെ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് വേഗത്തിൽ ഉയരുകയാണിപ്പോൾ . പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പ് കുറഞ്ഞു .

റാന്നി, കേഴഞ്ചേരി, ആറന്മുള പ്രദേശങ്ങളിലെ റോഡുകളിലേയും വീടുകളിലേയും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പലയിടത്തും വലിയ വെള്ളക്കെട്ട് ഉള്ളത് . തിരുവല്ല താലൂക്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ആലപ്പുഴ ജില്ലയിലെ തലവടി അടക്കമുള്ള അപ്പർ കുട്ടനാടൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്.

അമ്പലപ്പുഴ തിരുവല്ല റോഡിൽ പലയിടങ്ങളിലായ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കിഴക്കൻ വെള്ളം വന്നതോടെ കുട്ടനാട്ടിലും വെള്ളം കൂടുകയാണ്. തോട്ടപ്പള്ളിയിലെ ഷട്ടറുകൾ തുറന്നതോടെ വെള്ളം വേഗത്തിൽ കടലിലേക്ക് വലിയുന്നുണ്ട്.

Leave A Reply