ബോക്സ് ഓഫീസിൽ കുതിച്ച് സുരേഷ് ഗോപിയുടെ പാപ്പൻ

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സുരേഷ് ഗോപി ചിത്രം പാപ്പൻ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയക്കുതിപ്പ് തുടരുന്നു. വർഷങ്ങൾക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു പാപ്പൻ. ആർ ജെ ഷാൻ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരുക്കുന്നത്.

റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാം ദിനത്തിൽ 3.87 കോടിയും മൂന്നാം ദിനത്തിൽ 4.53 കോടിയും നേടി. നാലാം ദിനമായ തിങ്കളാഴ്ച 1.72 കോടിയാണ് സിനിമ നേടിയത്. ഇപ്പോളിതാ, കേരളത്തിൽ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 17.85 കോടിയാണ് ചിത്രത്തിൻറെ ഒരാഴ്ചത്തെ കേരള ഗ്രോസ് എന്നാണ് പുറത്തെത്തിയ കണക്ക്.

യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാർക്കറ്റുകളിലെയും ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെയും റിലീസ് ഈ വാരാന്ത്യത്തിലാണ്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 108 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

Leave A Reply