ഒമാനിലെ വിവിധ മേഖലകളിലും കനത്ത മഴ തുടരുന്നു

മസ്കത്ത്: ഒമാനിലെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പേമാരിയിൽ കനത്ത നാശനഷ്ടം നേരിട്ട സൗത്ത് അൽ ബാതിന ഗവർണറേറ്റിൽ നവീകരണം പുരോഗമിക്കുകയാണ്.

പ്രവർത്തനം നിലച്ച 29 ടെലികോം സ്റ്റേഷനുകളിൽ 17 എണ്ണത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. തകർന്ന റോഡുകളുടെ പുനർനിർമാണം പുരോഗമിക്കുന്നു. വെള്ളവും ചെളിയും നിറഞ്ഞ റോഡുകൾ ഗതാഗതയോഗ്യമാക്കി.

ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് നിറഞ്ഞൊഴുകുന്നതിനാൽ ഈ ഭാഗത്തേക്കുള്ള  റോഡ് അടച്ചു.

 

Leave A Reply