വയനാട് ജില്ലാ കളക്ടര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

വയനാട് : ജില്ലാ കളക്ടര് എ. ഗീത നൂല്പ്പുഴ കല്ലുമുക്ക് എല്.പി. സ്‌കൂളില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്ശിച്ചു.
പുഴങ്കുനി ആദിവാസി കോളനിയിലെ 9 കുടുംബങ്ങളില് നിന്നുള്ള 31 അംഗങ്ങളും കല്ലുമുക്ക് അഞ്ച് സെന്റ് കോളനിയിലെ 5 കുടുംബങ്ങളില് നിന്നുളള 27 അംഗങ്ങളുമാണ് ക്യാമ്പില് താമസിക്കുന്നത്.
എ.ഡി.എം എന്.ഐ. ഷാജു, സബ് കളക്ടര് ആര്. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്മാരായ കെ. അജീഷ്, കെ. ദേവകി, ഫിനാന്സ് ഓഫീസര് എ.കെ. ദിനേശന്, ഡി.പി.എം. ജെറിന് എന്നിവര് കളക്ടറോടൊപ്പമുണ്ടായിരുന്നു.
Leave A Reply