തിരുവനന്തപുരം: നാല് വര്‍ഷങ്ങള്‍ക്ക് മുമ്ബ് സംസ്കൃതത്തില്‍ പിഎച്ച്.ഡി ലഭിച്ചവരുടെ അസ്സല് സര്‍ട്ടിഫിക്കറ്റ് രണ്ട് മാസത്തിനകം നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന് .കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കമീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്.ആവശ്യമായ നടപടികള്‍ സ്വീകരിച്ചശേഷം ആഗസ്റ്റ് 30ന് മുമ്ബ് സര്‍വകലാശാല രജിസ്ട്രാര്‍ രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു . പരാതിക്കാരനായ ഡോ. എസ്. സുജിത്തിന് രണ്ട് മാസത്തിനകം അസ്സല് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് രജിസ്ട്രാര്‍ കമീഷന് ഉറപ്പുനല്‍കി.
ഭാവി ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ഥികള്‍ ഗവേഷണം നടത്തി പ്രബന്ധം സമര്‍പ്പിക്കുന്നതെന്നും അതനുസരിച്ച് സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ബാധ്യത സര്‍വകലാശാലക്കുണ്ടെന്നും സര്‍ട്ടിഫിക്കറ്റിനായി വര്‍ഷങ്ങളോളം കാത്തിരിക്കുന്നത് ഭാവി ഇരുളിലാക്കമെന്നും അങ്ങനെ സംഭവിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാണെന്നും കമീഷന് ഉത്തരവില്‍ പറഞ്ഞു.