പ്രീമിയര്‍ ലീഗ് പുതിയ സീസണിന് നാളെ തുടക്കം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് നാളെ തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ ആഴ്സണൽ-ക്രിസ്റ്റൽ പാലസിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്താനുളള ഒരുക്കത്തിലാണ്. സമ്മർ സീസണിൽ മികച്ച താരങ്ങളെ തട്ടകത്തിലെത്തിച്ച സിറ്റിയ്ക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നവും ബാക്കിയുണ്ട്.

ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ കടുത്ത വെല്ലുവിളികൾ സിറ്റി പുതിയ സീസണിൽ നേരിടേണ്ടി വരും. കഴിഞ്ഞ സീസണില്‍ ഒറ്റപ്പോയിന്റിനാണ് സിറ്റി, ലിവര്‍പൂളിനെ മറികടന്ന് ഒന്നാമതെത്തിയത്. ഒരുപിടി മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിച്ച ആത്മവിശ്വാസത്തിലാണ് ചെൽസി, ലിവർപൂൾ ഉൾപ്പെടെയുള്ള വമ്പന്മാർ. ഇത്തവണയും അതിശക്തമായ പോരാട്ടമുണ്ടാവുമെന്ന് കമ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave A Reply