സംസ്ഥാനത്ത് പുതിയ ലോ കോളജുകള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് പുതിയ ലോ കോളജുകള്‍ക്ക് അനുമതി നല്‍കുന്നതിന് നിയന്ത്രണം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി വ്യക്തമാക്കി.കേരള ലോ കോളജ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ നല്‍കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ച്‌ തീര്‍പ്പാക്കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ഉത്തരവ്.

നിവേദനത്തില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. കേരളത്തില്‍ നിയന്ത്രണമില്ലാതെ ലോ കോളജുകള്‍ അനുവദിക്കുന്നത് നിയമപഠനത്തിന്‍റെ നിലവാരം തകര്‍ക്കുമെന്നും പുതുതായി തുടങ്ങുന്നതിന് നിയന്ത്രണം വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഹരജിക്കാരുടെ വാദങ്ങള്‍ തെറ്റാണെന്നും എല്ലാ വസ്തുതകളും പരിഗണിച്ചാണ് പുതിയ കോളജുകള്‍ക്ക് അനുമതി നല്‍കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.പുതിയ കോളജുകള്‍ അനുവദിക്കുന്നതില്‍ പങ്കില്ലെന്ന് ബാര്‍ കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട് .

Leave A Reply