ശ്രീലങ്കയിൽ ജ​ന​കീ​യ വി​പ്ല​വ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​വ​രെ പുതിയ സർക്കാർ വേ​ട്ട​യാ​ടു​ന്ന​താ​യി പ​രാ​തി

കൊ​ളം​ബോ: ശ്രീലങ്കയിൽ ജ​ന​കീ​യ വി​പ്ല​വ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​വ​രെ പുതിയ സർക്കാർ വേ​ട്ട​യാ​ടു​ന്ന​താ​യി പ​രാ​തി.

മു​ന്‍ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ​യെ പു​റ​ത്താ​ക്കി​യ ജ​ന​കീ​യ വി​പ്ല​വ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​വ​രെയാണ് പി​ന്‍​ഗാ​മി​യാ​യി ചു​മ​ത​ല​യേ​റ്റ റ​നി​ല്‍ വി​ക്ര​മ​സിം​ഗെ വേ​ട്ട​യാ​ടു​ന്ന​താ​യി പ​രാ​തി ഉയരുന്നത്.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വീ​ടു​ക​ള്‍ റെ​യ്ഡ് ചെ​യ്ത സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം​ചെ​യ്യു​ന്ന​ത് തു​ട​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. പ്ര​ക്ഷോ​ഭ​ക​രു​ടെ മ​ന​സ്സി​ല്‍ ഭീ​തി വി​ത​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ റു​കി ഫെ​ര്‍​ണാ​ണ്ടോ പ​റ​ഞ്ഞു.

സ​മ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​തി​ന് ബു​ദ്ധ സ​ന്യാ​സി ഉ​ള്‍​പ്പെ​ടെ നൂ​റി​ലേ​റെ പേ​ര്‍ ഇ​തി​ന​കം പി​ടി​യി​ലാ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പു​റ​മെ യാ​ത്ര​വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Leave A Reply