സൗദിയിൽ പ്രവാസി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് എടുക്കാന്‍ കാലതാമസം വരുത്തുന്ന തൊഴിലുടമകള്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതർ

റിയാദ്:  സൗദിയിൽ പ്രവാസി തൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് എടുക്കാന്‍ കാലതാമസം വരുത്തുന്ന തൊഴിലുടമകള്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതർ.

സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും.

പ്രവാസി തൊഴിലാളികള്‍ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന തീയതി മുതല്‍ 90 ദിവസത്തിനകം ഐഡി കാര്‍ഡ് എടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഇതില്‍ കാലതാമസം വരുത്തുന്നവര്‍ക്കാണ് പിഴ ചുമത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Leave A Reply