കുടുംബത്തിലെ പരിപാടികൾക്ക് പോകുംപോലെയാണ് ഷൂട്ടിങ്ങിന് പോവാറ്, ജോലി നിർത്താനും തുടരാനും സിനിമയിൽ സ്വാതന്ത്ര്യവുമുണ്ട്: ഇനിയ

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഇനിയ. മലയാളത്തിലും നിരവധി മികച്ച കഥാപാത്രങ്ങളെ ഇനിയ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിനിമ സുരക്ഷിതമായ ഇടമാണെന്നേ തോന്നിയിട്ടുള്ളൂ എന്നാണ് ഇനിയ പറയുന്നത്.

സിനിമ സുരക്ഷിതമായ ഇടമാണെന്നേ തോന്നിയിട്ടുള്ളൂ. സെറ്റിൽ വലിയ കെയറിങ് തോന്നാറുണ്ട്. നമ്മൾ പോവേണ്ട വഴികൾ കൃത്യമായി മനസ്സിലാക്കി മുന്നോട്ടുപോയാൽ കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു. അഥവാ ഉണ്ടാകുന്നുവെങ്കിൽ അത് നമ്മളായിട്ട് വളംവെച്ചുകൊടുത്തിട്ടോ വഴിയൊരുക്കിയിട്ടോ ആയിരിക്കുമെന്നാണ് കരുതുന്നത്. കുടുംബത്തിലെ പരിപാടികൾക്ക് പോകുംപോലെയാണ് ഷൂട്ടിങ്ങിന് പോവാറ്. ജോലി നിർത്താനും തുടരാനും സിനിമയിൽ സ്വാതന്ത്ര്യവുമുണ്ട്, ഇനിയ പറഞ്ഞു.

 

Leave A Reply