സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച​ നാട്ടിലെത്തും

അല്‍ഖോബാര്‍: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച​ നാട്ടിലെത്തും.

കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ചെറ്റാടിയില്‍ പുത്തന്‍വീട്ടില്‍ പരേതനായ സുകുമാരന്റെ മകന്‍ കുമാറിന്റെ (49) ആണ് അല്‍-അഹ്സ്സക്ക് സമീപം ഹറദില്‍ ജൂലായ് 27 ന് നടന്ന വാഹനാപകടത്തില്‍ മരിച്ചത്.

രാവിലെ തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം ഉച്ചയോടെ സ്വദേശമായ മൈലക്കാട് കുടുംബ വീട്ടില്‍ സംസ്കരിക്കും.

എട്ട് വര്‍ഷമായി അല്‍-അഹ്സ ആസ്ഥാനമായുള്ള ജി.സി.സി കോണ്‍ട്രാക്ടിങ് കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കുമാര്‍. ഇയാള്‍ ഓടിച്ച പിക്കപ്പ് വാന്‍ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ് ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

രാധാമണിയാണ് മാതാവ്. ഭാര്യ: പരേതയായ സരിത. വിദ്യാര്‍ഥികളായ പൂജ, പൃഥ്വി എന്നിവര്‍ മക്കളാണ്. സുരേഷ് കുമാര്‍ സഹോദരനാണ്.

Leave A Reply