പത്തനംതിട്ട; സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറയില്‍ റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ട സ്ഥലം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.വിള്ളലിനെ കുറിച്ച് ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി പ്രദേശവാസികള്‍ക്ക് ഉറപ്പു നല്കി. നാല് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണിത്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ശാസ്ത്രീയ പഠനം നടത്തും. അതിന് സംഘത്തെ രൂപീകരിച്ച് കഴിഞ്ഞു. സംഘം പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ നല്‍കും.
കുന്നിന് ചരിവായതിനാല്‍ വിള്ളല്‍ പല സ്ഥലങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമായി അന്വേഷിക്കാനാണ് സംഘത്തെ നിയോഗിച്ചത്. ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് ലഭ്യമായാലുടന്‍ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികള്‍ അടിയന്തരമായി സ്ഥലത്ത് നിന്ന് സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.