പട്ന: ബിഹാറിൽ നവവധു ആസിഡ് ഉള്ളിൽചെന്ന് മരിച്ചു. അഞ്ജലി എന്ന 21കാരിയാണ് മരിച്ചത്.
ബിഹാറിലെ മന്ജൗളിലാണ് സംഭവം. അതേസമയം ഇത് സ്ത്രീധന കൊലപാതകമാണെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്കി. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് യുവതിയെ ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ചയോടെ അഞ്ജലിയുടെ ഭര്‍ത്താവ് ബാല്‍മികി സഹിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണ്.
സ്ത്രീധനമായി രണ്ടു ലക്ഷം രൂപയും ബൈക്കും നല്കാന് കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു എന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.