1,253 റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കും- റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്

ന്യൂഡല്‍ഹി: 2023 ഓടെ രാജ്യത്തെ 1,253 റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കും- റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്.

റെയില്‍വെ മന്ത്രാലയം റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ബി.ജെ.പി എം.പി നര്‍ഹാരിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നവീകരണത്തിനായി തെരഞ്ഞെടുത്തത് 1,253 സ്റ്റേഷനുകളാണ്. അവയില്‍ 1,215സ്റ്റേഷനുകളില്‍ നവീകരണം നടന്നിട്ടുണ്ട്. ബാക്കിയുള്ളവ 2022-2023 സാമ്ബത്തിക വര്‍ഷത്തില്‍ ആദര്‍ശ് സ്റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തി നവീകരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave A Reply