ഓട്ടോ സ്റ്റാന്‍ഡില്‍ യുവാവിനെ ആക്രമിച്ച മൂന്നുപേര്‍ പിടിയില്‍

കാട്ടാക്കട: കുറ്റിച്ചല്‍ ഓട്ടോ സ്റ്റാന്‍ഡില്‍ യുവാവിനെ ആക്രമിച്ച മൂന്നുപേരെ നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണൂര്‍ക്കര കുറ്റിച്ചല്‍ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം കിഴക്കന്‍കര പുത്തന്‍വീട്ടില്‍ വിഗ്‌നേഷ് (44), മണ്ണൂര്‍ക്കര കൊക്കുടി കുറ്റിച്ചല്‍ ലൂര്‍ദ് മാതാ കോളേജിന് സമീപം ചിറത്തലയ്ക്കല്‍ വീട്ടില്‍ സമീര്‍ (37),

കുറ്റിച്ചല്‍ ചെമ്മണ്ണാന്‍ കുഴികളോട് റോഡരികത്ത് വീട്ടില്‍ മാഹിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മണ്ണൂര്‍ക്കര പുന്നാരക്കോണം തടത്തരികത്ത് വീട്ടില്‍ ഷിബിന്‍ രാജിനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. പ്രതികളെ റിമാന്‍ഡ് ചെയ്തു

 

Leave A Reply