തൊഴിൽ വാഗ്ദാനം ചെയ്ത് സ്ത്രീകളെ തട്ടിപ്പിനിരയാക്കി; സ്വദേശി പൗരന്‍ പിടിയില്‍

റിയാദ്: തൊഴിൽ വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെ തട്ടിപ്പിനിരയാക്കിയ സ്വദേശി പൗരന്‍ പിടിയില്‍.

സ്ത്രീകളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ആശയവിനിമയം നടത്തി അവരെ ജോലിക്കെടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രലോഭിപ്പിച്ചത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പൗരന്‍ തൊഴില്‍ അന്വേഷിക്കുന്ന നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷന്‍ വെളിപ്പെടുത്തി.

ഔദ്യോഗിക രേഖകളുടെയും ദേശീയ ഐഡന്റിറ്റിയുടെയും പകര്‍പ്പുകളും സ്വകാര്യ വിവരങ്ങളും വ്യക്തിഗത ഫോട്ടോകളും ആവശ്യപ്പെട്ട ശേഷം അവ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചു. പിന്നീട് അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു.

Leave A Reply