മുല്ലപ്പെരിയാര്‍: നടപടിയാവശ്യപ്പെട്ട്​ മുഖ്യമന്ത്രി സ്റ്റാലിന്​ ​ കത്തയച്ചു

തിരുവനന്തപുരം: നീ​രൊഴുക്ക്​ ശക്തമായ മുല്ലപ്പെരിയാറില്‍ ജലനിരപ്പ്​ കുറക്കാന്‍ നടപടിയെടുക്കണമെന്നും സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്​ കത്തയച്ചു.കുറെ ദിവസങ്ങളിലായി കേരളത്തില്‍ കനത്ത ​മഴ പെയ്യുകയാണ്​. ഇടുക്കിയടക്കം നിരവധി ജില്ലകള്‍ റെഡ്​ അലര്‍ട്ടാണ ഉള്ളത് ​. മുല്ലപ്പെരിയാറിലെ ജലനിരപ്പ്​ 136 അടിയായി. അണക്കെട്ടിലേക്ക്​ നീരൊഴുക്ക്​ ശക്തിപ്പെട്ടാല്‍ ജലനിരപ്പ്​​ അതിവേഗം ഉയരുന്നതാണ്.​

മഴ മുന്നറിയിപ്പിന്‍റെ സാഹചര്യത്തില്‍ ജലനിരപ്പ്​ അടിയന്തരമായി സുരക്ഷിത തലത്തിലേക്ക്​ താഴ്ത്താന്‍ അടിയന്തര ഇടപെടല്‍ വേണം. അണക്കെട്ട്​ തുറക്കുന്ന വിവരം 24 മണിക്കൂര്‍ മുമ്ബ്​ അറിയിക്കണം.​ താഴ്​ഭാഗത്തുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ വേണ്ടിയാണിതെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് . വിഷയത്തില്‍ ചീഫ്​ സെക്രട്ടറിയും ജലവിഭവ മന്ത്രിയും കഴിഞ്ഞ ദിവസം തമിഴ്​നാടിന്​ കത്ത്​ നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രി സമയത്ത്​ തമിഴ്നാട്​ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നത്​ ജനങ്ങള്‍ക്ക്​ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ ജലനിരപ്പ്​ ​ വര്‍ധിച്ച്‌​ പല വീടുകളിലും വെള്ളം കയറി .

Leave A Reply