പണിമുടക്കി എസ്ബിഐ സെർവറുകൾ

എസ്ബിഐ ബാങ്ക് സെർവറുകൾ തകരാറിലായതോടെ വലഞ്ഞിരിക്കുകയാണ് ഉപഭോക്താക്കൾ. യുപിഐ ആപ്പുകൾ മുഖാന്തരമുള്ള ഇടപാടുകൾക്കാണ് പ്രധാനമായും തടസം നേരിട്ടത്. പേയ്മെന്റ് നടത്തുമ്പോൾ സെർവർ തകരാറെന്ന അറിയിപ്പാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉപഭോക്താക്കൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സെർവർ തകരാറിലായതോടെ എസ്ബിഐ ഇടപാടുകൾ കഴിഞ്ഞിരുന്നില്ല.

Leave A Reply