ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ മുതല്‍

സ്‌പെക്ട്രം ലേലം വന്‍ വിജയമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബര്‍ മാസം മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

കണക്ടിവിറ്റിയില്‍ കാലതാമസം കുറവാണ് എന്നതും 5ജിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. ബിസിനസ്സ് ആപ്പുകളുടേയും ഓണ്‍ലൈന്‍ ഗെയിമിംഗിന്റേയും വീഡിയോ കോണ്‍ഫറന്‍സിംഗിന്റേയും സ്വയം നിയന്ത്രിത വാഹനങ്ങളുടേയും പ്രവര്‍ത്തനക്ഷമത മറ്റൊരു നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 5ജിക്ക് സാധിക്കും.

4ജിയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് പരമാവധി 20 ജിബിപിഎസ് വേഗത 5ജിയില്‍ ഉണ്ടാകും. 4ജിയുടെ പരമാവധി വേഗത ഒരു ജിബിപിഎസ് ആണ്.

 

Leave A Reply