അസ്ഥിര കാലാവസ്ഥ: അബുദാബിയിൽ ജാഗ്രതാ മുന്നറിയിപ്പ്

അബുദാബി: അബുദാബിയിൽ റോഡില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കി അധികൃതര്‍. അല്‍ ഐന്‍ നഗരത്തിലുടനീളം നിലനില്‍ക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദേശം.

പരമാവധി വേഗപരിധി സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വാഹനങ്ങള്‍ അമിത വേഗതയില്‍ ഉപയോഗിക്കരുതെന്നും,  അധികൃതര്‍ ആവശ്യപ്പെട്ടു.

വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ കാലാവസ്ഥാ അറിയിപ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അല്‍ ഐനില്‍ പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പൊതുജനങ്ങളോട് അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Leave A Reply