വയനാട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ല

മാനന്തവാടി: വയനാട് ജില്ലയില്‍ നാളെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ല. ഡീസല്‍ ക്ഷാമം നേരിട്ട കല്‍പ്പറ്റ, മാനന്തവാടി ഡിപ്പോകളില്‍ ഇന്ന് ഡീസല്‍ എത്തിയതോടെയാണ് സര്‍വ്വീസ് റദ്ദാക്കേണ്ട അവസ്ഥ ഒഴിവായത്. ഡീസല്‍ ക്ഷാമം മൂലം വയനാട് ജില്ലയിലെ സര്‍വീസുകള്‍ ഇന്നലെ വെട്ടിചുരുക്കിയിരുന്നു.

അതേസമയം കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് നാളെ ഭൂരിഭാഗം ഓര്‍ഡിനറി ബസ്സുകളും നിരത്തിലിറങ്ങില്ലെന്നാണ് വിവരം. ഇന്ന് 50 ശതമാനം ഓര്‍ഡിനറി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. നാളെ ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും ഉണ്ടായേക്കില്ല. ലാഭകരമായി സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ സര്‍വീസ് നടത്തും.

Leave A Reply