ശക്തമായ കൊടുങ്കാറ്റ്; റിയാദ് പ്രവിശ്യയിലെ സാജിറില്‍ വ്യാപക നാശനഷ്ടം

റിയാദ്:  റിയാദ് പ്രവിശ്യയിലെ സാജിറില്‍ ശക്തമായ കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം.

വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. സാജിര്‍ പട്ടണത്തിലെ കാര്‍ വര്‍ക് ഷോപ്പ് ഏരിയയിലാണ് കെട്ടിടങ്ങളും മരങ്ങളും വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും കടപുഴക്കിയ കാറ്റടിച്ചത്.

ചുഴറ്റിയടിച്ച കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു.  വ്യവസായ ഏരിയയിലെ വര്‍ക്ക്ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നുവീണു.

തകരമേല്‍ക്കൂരകള്‍ അന്തരീക്ഷത്തില്‍ പറന്നു. ഉടന്‍ തന്നെ സാജിര്‍ മുനിസിപ്പാലിറ്റി രക്ഷാപ്രവര്‍ത്തനത്തിന് സംഘങ്ങളെ ഇറക്കുകയും റോഡുകളിലും മറ്റ് പ്രദേശങ്ങളിലും ചിതറിക്കിടന്ന മരങ്ങളും തകരമേല്‍ക്കൂരകളുടെയും കെട്ടിട ഭിത്തികളുടെയും മറ്റും അവശിഷ്ടങ്ങള്‍ നീക്കുകയും ചെയ്തു.

Leave A Reply