കൊല്ലം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീന (34) യാണ് മരിച്ചത്.കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം.വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷീനയുടെ ഭര്‍ത്താവ് രാജേഷ് ദുബായിലാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.
രാജേഷിന്റെ സഹോദരി ഷീനയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭര്‍തൃവീട്ടിലെ പീഡനമാണോ മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു . പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു .