മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു . ഇടുക്കി അണക്കെട്ട് അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലയിലെ സ്ഥിതി കൂടി പരിഗണിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ് ഉള്ളത് . അതിതീവ്ര മഴ ആശങ്ക ഒഴിയുകയാണെങ്കിലും അതിശക്തമായ മഴയെ കരുതിയിരിക്കണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്‍റെ ഗതിയും ശക്തിയും ഇപ്പോഴും ശക്തമായ മഴയ്ക്ക് അനുകൂലമാണ്.

Leave A Reply