ആയുർവേദ ഡോക്ടറെ തട്ടിക്കൊണ്ട് പോയി ഭാര്യയിൽ നിന്നും മൂന്നരലക്ഷം തട്ടിയെടുത്ത പ്രതിക്ക് 6 വര്‍ഷം തടവ്

കൊല്ലം: ആയുർവേദ ഡോക്ടറെ തട്ടിക്കൊണ്ട് പോയി ഭാര്യയിൽ നിന്നും മോചനദ്രവ്യമായി മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്ക് ആറുവർഷം തടവും പിഴയും ശിക്ഷയായി ലഭിച്ചു. കൊല്ലം അഞ്ചൽ സ്വദേശിയായ ശ്യാം ജസ്റ്റിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

കോതമംഗലം സ്വദേശിയും ചെറുവത്തൂർ ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുമായിരുന്ന ഡോ. നജീബിനെയാണ് ശ്യാം ജസ്റ്റിസ് തട്ടിക്കൊണ്ട് പോയത്. മോചന ദ്രവ്യത്തിന് ലക്ഷ്യമിട്ടുള്ള തട്ടി കൊണ്ടുപോകലിന് 3 വർഷം തടവും ഭീഷണിപ്പെടുത്തി പണം തട്ടിയതിന് 3 വർഷവും വീതമാണ് തടവു ശിക്ഷ ലഭിച്ചത്.

Leave A Reply