നൂല്‍പ്പുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്

വയനാട്: നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ജൂണ്‍ 19 നാണ് 65 വയസുള്ള ചക്കി മരിച്ചത്.ചക്കി കിടങ്ങില്‍ വീണ് മരിച്ചെന്നാണ് ഭര്‍ത്താവ് ഗോപി ആളുകളോട് പറഞ്ഞത്.

എന്നാല്‍ ചക്കിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിരുന്നു.തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ ഗോപി ചക്കിയെ കൊലപ്പെടുത്തുകയായിരുന്നു.

ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകള്‍ ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ബത്തേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഗോപി. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.

 

Leave A Reply