പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പുനെ: പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍.

പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയായ അശ്വിന്‍ അനുരാഗ് ശുക്ല(32)യെ ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 ബാച്ചിലെ സിനിമാട്ടോഗ്രാഫി കോഴ്സ് വിദ്യാര്‍ഥിയാണ് ശുക്ല.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യ കുറി​പ്പൊന്നും കണ്ടെടുത്തിട്ടില്ല.

Leave A Reply