‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിക്കനുവദിച്ച തുകയില്‍ 78% ചിലവഴിച്ചത് പരസ്യത്തിനായെന്ന് ആക്ഷേപം

ന്യൂഡെൽഹി: പിന്നോക്ക മേഖലകളിലെ ലിംഗാനുപാതം മെച്ചപ്പെടുത്താനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് വേണ്ടി അനുവദിച്ച തുകയില്‍ ഭൂരിഭാഗവും ചെലവഴിച്ചത് പരസ്യത്തിനായി.

അനുവദിച്ച തുകയുടെ 78 ശതമാനവും പരസ്യത്തിനായി ആണ് ചിലവഴിച്ചതെന്ന് പാര്‍ലമെന്‍്റ് കമ്മിറ്റി റിപ്പോര്‍ട്ടിൽ പറയുന്നു. പരസ്യത്തിനായി ഇത്രയധികം തുക ചിലവഴിക്കുന്നത് പുനഃപരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ സമിതി ആവശ്യപ്പെട്ടു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയ്ക്കായി 2016-19 കാലയളവില്‍ 446.72 കോടി രൂപയാണ് ചിലവഴിച്ചത്. ഇതില്‍ 78 ശതമാനവും മാധ്യമങ്ങളില്‍ പരസ്യം നല്‍കാനാണ് ഉപയോഗിച്ചത്.

Leave A Reply