ന്യൂഡല്‍ഹി: ചൈനയുമായുള്ള സൈനിക ചര്‍ച്ചയില്‍ പങ്കെടുത്തു ഇന്ത്യന്‍ വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം.
ചൈനീസ് സൈനിക വിമാനം ജൂണ്‍ അവസാന വാരത്തില്‍ ലഡാക്ക് മേഖലയിലെ നിയന്ത്രണ രേഖയുടെ 10 കിലോമീറ്ററിനുള്ളില്‍ പറന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച.
തെറ്റിദ്ധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ ഫിക്സ്ഡ് വിംഗ് എയര്‍ക്രാഫ്റ്റുകള്‍ നിയന്ത്രണരേഖയില്‍ നിന്ന് 10 കിലോമീറ്ററിനുള്ളില്‍ പറക്കുന്ന്ത് ഒഴിവാക്കണമെന്നാണ് പൊതുനിയമം. അതാണ് ചൈന ജൂണില്‍ ലംഘിച്ചത്.