ന്യൂഡല്‍ഹി: പതിനെട്ട് തേജസ് വിമാനങ്ങള്‍ മലേഷ്യയ്ക്ക് വില്‍ക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെറു യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള മലേഷ്യയുടെ പദ്ധതിയില്‍ ഇന്ത്യയുടെ തേജസ് മുഖ്യ പരിഗണനയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) തേജസ് യുദ്ധവിമാനമാണ് മലേഷ്യയുടെ മുന്‍ഗണനയെന്നും ഇത് ലോകത്തിലെ മുന്‍ നിര വിമാന നിര്‍മ്മാതാക്കളെ മറികടന്നാണിതെന്നും കമ്ബനി ചെയര്മാന് പറഞ്ഞു.
മലേഷ്യയ്ക്ക് പുറമെ അര്‍ജന്റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് 18 ജെറ്റുകള്‍ വാങ്ങാനുള്ള റോയല്‍ മലേഷ്യന്‍ വ്യോമസേനയുടെ താല്പ്പര്യത്തോട് പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.