പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ചു . ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.75 അടിയായി ഉയര്‍ന്നു.പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 5 ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലായിരുന്നു . 360 മില്ലി മീറ്റര്‍ മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. ( 164 ശതമാനം കൂടുതല്‍ ). ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് (115.2 മില്ലി മീറ്റര്‍). ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മറ്റ് ജില്ലകള്‍ തൃശൂരും ( 325 മില്ലി മീറ്റര്‍) എറണാകുളവുമാണ് ( 303 മില്ലി മീറ്റര്‍).